കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന് ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മെയ് 6 മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം.
മെയ് 22 വരെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണു നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും.ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.