KeralaNEWS

തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു

തൃശൂര്‍: കേരളത്തിലെ എഴുന്നള്ളിപ്പുകളില്‍ സ്ഥിരം സാനിധ്യമായിരുന്ന കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു. 68 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ഇന്നലെ രാവിലെ ക്രെയിനിലാണ് ഭാഗികമായി ഉയര്‍ത്തിയത്. ഒന്നരവര്‍ഷം മുമ്പ് വനംവകുപ്പിന് െകെമാറിയെങ്കിലും കൊമ്പനെ ഇവിടെനിന്നു മാറ്റാന്‍ സാധിച്ചിരുന്നില്ല. തൃശൂര്‍ പൂരം അടക്കം ഒട്ടേറെ എഴുന്നള്ളിപ്പുകളില്‍ പങ്കാളിയായിരുന്നു.

ആനപ്രേമി ഡേവിസിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് തിരുവമ്പാടി കുട്ടിശങ്കരന്‍ എന്നാണ് പേരിട്ടത്. ഡേവിസിന്റെ മരണശേഷം ഭാര്യ ഓമനയാണ് ഉടമസ്ഥ. കൊമ്പനെ ഏറ്റെടുക്കാന്‍ ഏതാനും ട്രസ്റ്റുകളും ദേവസ്വങ്ങളും മുന്നോട്ടുവന്നുവെങ്കിലും ആന പരിപാലന നിയമപ്രകാരം സാങ്കേതിക തടസങ്ങളുണ്ടായി. അതോടെയാണ് വനംവകുപ്പിനു െകെമാറാന്‍ ധാരണയായത്. അപേക്ഷ കിട്ടിയ ഉടനെ ആനയെ വനംവകുപ്പ് ഏറ്റെടുത്തു കോടനാട്ടേക്കു കൊണ്ടുപോകാനായിരുന്നു തീരുമാനം.

Signature-ad

79′ ല്‍ ആണ് ആനയെ കേരളത്തിലേക്കു കൊണ്ടുവന്നത്. 87ല്‍ ഡേവിസ് ആനയെ വാങ്ങി. ബിഹാറിയാണെങ്കിലും കേരളീയ ആനകളെ പോലെ സൗന്ദര്യശോഭയുണ്ടായിരുന്ന കുട്ടിശങ്കരന് ഏറെ ആരാധകരുമുണ്ടായിരുന്നു. ശാന്തസ്വഭാവക്കാരനായിരുന്നു. ആനയെ പ്രതിമാസം അരലക്ഷത്തിനടുത്തു തുക ചെലവിട്ടാണ് പഴയ ഉടമയുടെ കുടുംബം സംരക്ഷിച്ചിരുന്നത്. അതേസമയം വനംവകുപ്പിന്റെ അനാസ്ഥയാണ് ആനയുടെ അന്ത്യത്തിലേക്കു നയിച്ചതെന്ന് ആരോപണമുണ്ട്.

 

Back to top button
error: