NEWS

രാഷ്ട്രീയം അങ്ങിനെയൊക്കെയാണ് ! 

രാഷ്ട്രീയത്തിൽ സ്വയം വിരമിക്കൽ എന്നൊരു പതിവില്ല.അല്ലെങ്കിൽ എ കെ ആന്റണിയോട് ചോദിച്ചു നോക്കൂ. അതൊരു കുറവായിരിക്കുമെന്ന് കരുതുന്നതാണ് ഇന്ത്യയുടെ എന്നത്തേയും രാഷ്ട്രീയ ഭൂമിക.എന്നാൽ സ്വയം വിരമിക്കൽ ആഗ്രഹിച്ചു ജന്മനാട്ടിൽ തിരിച്ചെത്തി വീണ്ടും തിരിച്ചു വിളിച്ചുവരുത്തി  ഇന്ത്യയുടെ പ്രധാനമന്ത്രി പദവി വഹിച്ചു വിടവാങ്ങിയ ഒരു രാഷ്ട്രീയക്കാരനുണ്ട്. Father of Indian Economic Reform and Nuclear Programme  എന്ന വിശേഷണമുള്ള ഒരു പ്രധാനമന്ത്രി. പി വെങ്കട്ട നരസിംഹറാവു എന്ന പി.വി.നരസിംഹ റാവു [28th June 1921-23rd December 2004] എന്ന രാഷ്ട്രീയ ചാണക്യൻ.
നെഹ്‌റു കുടുംബത്തിന്റെ പിൻബലം അവകാശപ്പെടാനില്ലാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രസിഡന്റും പ്രാധാനമന്ത്രിയുമായ ഒരു നേതാവ്.
പക്ഷെ പിൽക്കാലത്ത്  അദ്ദേഹത്തിന്റെ ഭൗതീക ശരീരം പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിനൊ, ഡൽഹിയിൽ ഒരു സ്മാരകത്തിനൊ ഇടം കൊടുക്കാതെ അനാദരിച്ച പാർട്ടിയും ഇതേ കോൺഗ്രസാണ്. പാർട്ടിക്കുവേണ്ടി അവസാനകാലം കോടതിയിൽ നിന്നും കോടതിയിൽപോയി കേസ് വാദിച്ചു.മകളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനു ഫീസ് പോലും നൽകാൻ കഴിയാതെ,കേസ് വാദിക്കാൻ വീട് വിൽക്കേണ്ട വക്കിലെത്തിയ കോൺഗ്രസ്സകാരൻ.
കോൺഗ്രസിന്റെ വർത്തമാനകാലത്തെ ക്ഷീണാവസ്‌ഥ, ഒരു പക്ഷെ നരസിംഹ റാവുവിനോട് കാട്ടിയ നെറികേടിന് കാലം കാത്തുവച്ച കണക്കു തീർക്കലാകാം. (2014-ൽ ഡൽഹിയിൽ,യമുന നദി തീരത്ത് ‘ഏകത സ്ഥൽ’ എന്നപേരിൽ നരസിംഹ റാവുവിനും തുടർന്ന് മുൻ പ്രധാനമന്ത്രി,പ്രസിഡന്റ്‌ എന്നിവർക്കുള്ള സ്മൃതിക്കായി മാറ്റി)
ഇന്ത്യക്കകത്തും പുറത്തുമുള്ള 17ഭാഷകൾ അനായാസം സംസാരിച്ച പി വി നരസിംഹറാവു ജവഹർലാൽ നെഹ്‌റുവിനു ശേഷം ഇന്ത്യ  കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ ലീഡറായിരുന്നു.
അയോദ്ധ്യ വിഷയത്തിൽക്കൂടി മാത്രം  കാണുന്ന ലെൻസ്‌ മാറ്റിപിടിച്ചാൽ ആധുനിക  ഇന്ത്യയെ പരുവപ്പെടുത്തിയതിൽ നരസിംഹറാവു എക്കാലവും ഓർക്കേണ്ട വ്യക്തിത്വം തന്നെയാണ്.

Back to top button
error: