കുന്നംകുളം: വാഹനപരിശോധനയ്ക്കിടെ എരുമപ്പെട്ടി എസ്.ഐക്ക് മർദ്ദനമേറ്റു. എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അനുരാജിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ എസ്.ഐയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം.
വാഹനപരിശോധനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ച യുവാവിനോട് ഫോൺ നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ യുവാവ് ഇത് നിരസിക്കുകയും പൊലീസുമായി തട്ടിക്കയറുകയുമുണ്ടായി. തുടർന്ന് യുവാവിനെ വാഹനത്തിൽ കയറ്റുന്നതിനിടെയുണ്ടായ തർക്കത്തിലാണ് ഷോൾഡറിന് ഗുരുതരമായി പരിക്കേറ്റതെന്നാണ് അറിയാൻ കഴിഞ്ഞത്.