രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.
കോവാക്സിൻ കുട്ടികൾക്ക് നൽകാൻ വെള്ളിയാഴ്ച വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങളും വിദഗ്ധ സമിതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്.
കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആറ് വയസു മുതൽ 12 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രം തീരുമാനിച്ചത്.
ജനുവരി മുതൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിരുന്നു. മാർച്ചിൽ 12 മുതൽ 14 വയസുകാർക്കും വാക്സിൻ നൽകി തുടങ്ങി. ഇതിന്റെ തുടർച്ചയാണ് ആറ് വയസു മുതൽ 12 വയസ് വരെയുള്ളവർക്കും വാക്സിൻ നൽകുന്നത്.