IndiaNEWS

മോദിക്ക് പ്രശംസ, കൂടുതൽ സാധ്യത മുന്നിലുണ്ടെന്ന് പ്രസ്താവന; ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

ഡല്‍ഹി: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളാതെ കോൺ​ഗ്രസ് ​ഗുജറാത്ത് ഘടകം വർക്കിം​ഗ് പ്രസിഡന്റും പട്ടേൽ വിഭാ​ഗം നേതാവുമായ ഹാർദിക് പട്ടേൽ. കൂടുതൽ സാധ്യതകൾ എപ്പോഴും നിലവിൽ ഉണ്ടെന്നാണ്  ഹാർദിക് പട്ടേലിന്റെ പ്രസ്താവന. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം.

ഭാവി നോക്കേണ്ടതുണ്ട്. തന്നെ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും ഹാർദിക് പട്ടേൽ പറഞ്ഞു.

Signature-ad

കോൺ​ഗ്രസ് നേതൃത്വവുമായി ഹാർദിക് ഇടയുന്നു എന്ന റിപ്പോർട്ടുകൾ ഇടയ്ക്ക് പുറത്തുവന്നിരുന്നു. വർക്കിം​ഗ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാർദിക് ആരോപണമുയർത്തിയിരുന്നു. പട്ടേൽ വിഭാ​ഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺ​ഗ്രസിലേക്ക് എത്തിക്കാൻ പ്രശാന്ത് കിഷോർ ചില നീക്കങ്ങൾ നടത്തിയിരുന്നു. ഇതും ഹാർദികിനെ പ്രകോപിപ്പിച്ചു.

പിന്നാലെ ​ഒരു ​ഗുജറാത്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ചത് വിവാദമായി. രാമക്ഷേത്ര നിർമ്മാണം അടക്കമുള്ള വിഷയങ്ങളെ ഹാർദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഹാർദിക് ബിജെപിയിലേക്ക് പോകുകയാണോ എന്ന ചർച്ചകൾ ശക്തമായത്.

Back to top button
error: