NEWS

വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണമില്ല

സ്എൻഡിപി യോ​ഗം മൈക്രോ ഫൈനാൻസ് ക്രമക്കേട് ആരോപണത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

തൃശൂർ സ്വദേശി സി പി വിജയനാണ് ഹർജി സമർപ്പിച്ചത്.ഇതേ ആരോപണം നേരെത്തെ വിജിലൻസ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് ഹർജി തള്ളിയത്.

Back to top button
error: