NEWS

ക​രു​ത​ലി​ന്‍റെ വേ​റി​ട്ട മാ​തൃ​ക​യാ​യി ഇവിടെ ഒരു അധ്യാപിക

കട്ടപ്പന: ക​രു​ത​ലി​ന്‍റെ​യും കാരുണ്യത്തിന്റെയും പ്ര​തീ​ക​മാ​യി ലി​ന്‍​സി എ​ന്ന സ്കൂ​ള്‍ അ​ധ്യാ​പി​ക.ല​ബ്ബ​ക്ക​ട കൊ​ച്ചു​പ​റ​മ്ബി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യും മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ട്രൈ​ബ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പി​ക​യു​മാ​യ ലി​ന്‍​സിയാണ് നി​ര്‍​ധ​ന​രാ​യ പ​ല കു​ട്ടി​ക​ളു​ടെ​യും കുടുംബങ്ങളുടെയും ജീ​വി​ത​ത്തി​ല്‍ കൈ​ത്താ​ങ്ങും വെ​ളി​ച്ച​വു​മാ​യിരിക്കുന്നത്.

നി​ര്‍​ധ​ന​രാ​യ ആ​റ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാണ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ലിൻസി ഇ​തി​ന​കം വീ​ട്​ നി​ര്‍​മി​ച്ചു​ന​ല്‍​കിയത്.ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ 145 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചും ഈ ​അ​ധ്യാ​പി​ക ക​രു​ത​ലി​ന്‍റെ വേ​റി​ട്ട മാ​തൃ​ക​യാ​യി.താ​ന്‍ പ​ഠി​പ്പി​ക്കു​ന്നവരില്‍ ഭൂ​രി​ഭാ​ഗ​വും പ​ട്ടി​ണി​യി​ലും ദ​രി​ദ്ര്യ​ത്തി​ലു​മാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ടീ​ച്ച​റു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ പ്ര​ചോ​ദ​നം.

 

Signature-ad

പ​ഠി​പ്പി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെയ്തു ന​ല്‍​കു​ക​യും  ചെ​യ്യാ​റു​ണ്ട് ടീച്ചർ.സം​സാ​ര വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​നി​യു​ടെ ചി​കി​ത്സ​ക്ക്​ അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ചു​ന​ല്‍​കി. സ്കൂ​ളി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്തി​രു​ന്ന നാ​ളു​ക​ളി​ല്‍ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി വി​ള​യി​ച്ച്‌ പു​ര​സ്കാ​ര​വും നേ​ടിയിട്ടുണ്ട്.

 

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ 54 കു​ട്ടി​ക​ള്‍​ക്ക്​ ടെ​ലി​വി​ഷ​നും സ്മാ​ര്‍​ട്ഫോ​ണും ല​ഭ്യ​മാ​ക്കി.യാ​ത്ര​സൗ​ക​ര്യ​മോ കേ​ബി​ള്‍ ക​ണ​ക്​​ഷ​നോ ഇ​ല്ലാ​ത്ത ക​ണ്ണം​പ​ടി-​മേ​മാ​രി പ്ര​ദേ​ശ​ത്തെ ഗോ​ത്ര വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ടി.​വി​ക്കൊ​പ്പം ഡി.​ടി.​എ​ച്ച്‌​ ക​ണ​ക്​​ഷ​നും എ​ത്തി​ച്ചു​ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം പ്രൈ​മ​റി സ്കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വാ​ഴ​വി​ത്തു​ക​ള്‍ ന​ല്‍​കി സ്കൂ​ളി​ല്‍ മാ​തൃ​ക വാ​ഴ​ത്തോ​ട്ടം നി​ര്‍​മി​ച്ചു. ഈ​വ​ര്‍​ഷം സ്കൂ​ളി​ല്‍ ചേ​ര്‍​ന്ന മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും പ്ലാ​വി​ന്‍​തൈ​ക​ളും ര​ണ്ട് എ​ല്‍.​ഇ.​ഡി ബ​ള്‍​ബു​ക​ളും ഓ​ണ​സ​മ്മാ​ന​മാ​യി പ്രൈ​മ​റി കു​ട്ടി​ക​ള്‍​ക്ക്​ ഓ​ണ​ക്കോ​ടി​യും ന​ല്‍​കി ലി​ന്‍​സി ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

 

ക​ഴി​ഞ്ഞ വി​ഷു​ദി​ന​ത്തി​ല്‍ ത​പാ​ല്‍ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണി​ക്കൊ​ന്ന​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പ്ര​ത്യേ​ക ക​വ​റി​ല്‍ കു​ട്ടി​ക​ള്‍​ക്ക്​ വി​ഷു​ക്കൈ​നീ​ട്ടം എ​ത്തി​ച്ചു​ന​ല്‍​കി. ശ​മ്ബ​ള​ത്തി​ല്‍ നി​ന്നു​ള്ള വി​ഹി​ത​മാ​ണ്​ ഇ​തി​നാ​യി നീ​ക്കി​വെ​ച്ച​ത്.

 

 

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡും സാ​മൂ​ഹ​ക ക്ഷേ​മ വ​കു​പ്പ്​ പു​ര​സ്കാ​ര​വും സം​സ്ഥാ​ന പി.​ടി.​എ അ​വാ​ര്‍​ഡും ലി​ന്‍​സി​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വ് സെ​ബാ​സ്റ്റ്യ​ന്‍ ജോ​ര്‍​ജ്  കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ജോ​ലി ചെ​യ്യു​ന്നു.ജോ​യ​ല്‍, ടോം ​എ​ന്നി​വ​രാ​ണ്​ മ​ക്കൾ.

Back to top button
error: