SportsTRENDING

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വീ​ണ്ടും തോ​ൽ​വി

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് വീ​ണ്ടും തോ​ൽ​വി. ല​ക്നോ ഉ​യ​ർ​ത്തി​യ 200 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ മും​ബൈ​യ്ക്ക് തു​ട​ക്ക​ത്തി​ൽ​ത​ന്നെ നാ​യ​ക​ൻ രോ​ഹി​ത്ത് ശ​ർ​മ​യെ (6) ന​ഷ്ട​മാ​യി. പി​ന്നാ​ലെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡെ​വാ​ൾ​ഡ് ബ്രെ​വി​സും (13 പ​ന്തി​ൽ 31) പ​വ​ലി​യ​ൻ ക​യ​റി. തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നെ​യും (13) മും​ബൈ​യ്ക്ക് ന​ഷ്ട​മാ​യി.

ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നോ​ടാ​ണ് ഇ​ത്ത​വ​ണ മും​ബൈ അ​ടി​യ​റ പ​റ​ഞ്ഞ​ത്. 18 റ​ണ്‍​സി​നാ​യി​രു​ന്നു ല​ക്നോ​വി​ന്‍റെ ജ​യം. സ്കോ​ർ: ല​ക്നോ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199. മും​ബൈ 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 181.

Signature-ad

27 പ​ന്തി​ൽ 37 റ​ണ്‍​സെ​ടു​ത്ത സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് മും​ബൈ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. തി​ല​ക് വ​ർ​മ്മ (26), കി​റോ​ണ്‍ പോ​ള്ളാ​ർ​ഡ് (25) എ​ന്നി​വ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. ഇ​തോ​ടെ മും​ബൈ പ​രാ​ജ​യം വീ​ണ്ടും നു​ക​ർ​ന്നു.

ല​ക്നോ​വി​നാ​യി ആ​വേ​ശ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നോ​വി​ന് നാ​യ​ക​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ക​രു​ത്താ​യ​ത്. നാ​യ​ക​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന പ്ര​ട​ന​മാ​ണ് രാ​ഹു​ൽ കാ​ഴ്ച​വ​ച്ച​ത്. 60 പ​ന്തി​ൽ അ​ഞ്ച് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 103 റ​ണ്‍​സു​മാ​യി രാ​ഹു​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ ക്രി​സീ​ൽ ഉ​റ​ച്ചു നി​ന്നു.

<span;>രാ​ഹു​ലി​ന് ഡി ​കോ​ക്കും മ​നീ​ഷ് പാ​ണ്ഡെ​യും ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ടീം ​സ്കോ​ർ ഇ​രു​ന്നൂ​റി​ന​രി​കി​ലേ​ക്ക് ഉ​യ​ർ​ന്നു. ഡി ​കോ​ക്ക് 13 പ​ന്തി​ൽ 24 റ​ണ്‍​സും മ​നീ​ഷ് പാ​ണ്ഡെ 29 പ​ന്തി​ൽ 38 റ​ണ്‍​സും നേ​ടി. മാ​ർ​ക്ക​സ് സ്റ്റോ​യി​ന്സ് 10ഉം ​ദീ​പ​ക് ഹൂ​ഡ 15 റ​ണ്‍​സും നേ​ടി. മും​ബൈ​യ്ക്കാ​യി ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട് ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

Back to top button
error: