NEWS

സ്വിഫ്റ്റ് സർവീസ് ഹിറ്റ്; സ്വകാര്യ ബസുകളും യാത്രാനിരക്ക് കുറയ്ക്കുന്നു

തിരുവനന്തപുരം‍: ദീർഘദൂര യാത്രക്കാരെ സ്വകാര്യ ബസുകളുടെ കൊള്ളയില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള പുതിയ സംരംഭമായ കെ സ്വിഫ്റ്റിന് (ksrtc swift) തുടക്കം കുറിച്ചത്.എന്നാല്‍, സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ബസുകള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍ പ്രത്യേകം പൊലിപ്പിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.അതുപോലെ ജനങ്ങളിൽ നിന്ന് സ്വിഫ്റ്റ് സർവീസുകളെ അകറ്റുന്ന രീതിയിലുള്ള വാർത്തകളും.ഇതെല്ലാം പെയ്ഡ് ന്യൂസുകളാണെന്നും പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും കെ സ്വിഫ്റ്റിനെ തകര്‍ക്കാനുള്ള നീക്കമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അന്നേ ആരോപണം ഉയർന്നിരുന്നു. ഇപ്പോളിതാ സ്വിഫ്റ്റ് സര്‍വീസുകള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ ലക്ഷണങ്ങൾ ഒന്നൊന്നായി പുറത്തു വരാൻ തുടങ്ങിയിരിക്കയാണ്.സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു രണ്ടാം ദിവസം തന്നെ സ്വകാര്യ സര്‍വീസുകളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്.

ഇന്നലെ വൈകിട്ട് സ്വകാര്യ ബസുകളുടെ ബാംഗ്ലൂര്‍ – തിരുവനന്തപുരം സര്‍വ്വീസ്
4000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കിയത്.എന്നാല്‍ ബുക്കിംഗ് സൈറ്റില്‍ നോക്കുമ്ബോള്‍ “From Rs.1599” എന്ന രീതിയില്‍ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ് കൊടുത്തിരിക്കുന്നത്.അതേസമയം സ്വിഫ്റ്റിന് ഈ റൂട്ടിൽ ടിക്കറ്റ് നിരക്ക്: 2156 രൂപ മാത്രമായിരുന്നു.എറണാകുളം-ബംഗളൂരു റൂട്ടിൽ സ്വകാര്യ ബസുകൾ 2800 രൂപ ഈടാക്കിയപ്പോൾ സ്വിഫ്റ്റിന് ഇത് 1531 രൂപയുമായിരുന്നു.

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
“Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…...
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്:
ഫോണ്‍:0471-2465000
കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്‌ലൈന്‍ – 0471-2463799
18005994011
എന്ന ടോള്‍ ഫ്രീ നമ്ബരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7)
വാട്സാപ്പ് – 8129562972
Connect us on
Website: www.keralartc.com

Back to top button
error: