ബാങ്കിങ് മേഖലയിലെ സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നവരാണ് ബാങ്ക് മാനേജര്‍മാര്‍.എന്നാല്‍, മാനേജരെ തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ തങ്ങളുടെ ഇരയാക്കി.ബംഗളൂരു കനകപുരയിലാണ് സംഭവം.
റിട്ട. ബാങ്ക് മാനേജറായ സുജാത രാംകുമാറാണ് കഴിഞ്ഞ ദിവസം തട്ടിപ്പിന് ഇരയായത്. മൊബൈലില്‍ ലഭിച്ച എസ്.എം.എസിന് മറുപടി നല്‍കിയ ഇവര്‍ക്ക് നിമിഷത്തിനുള്ളിൽ 3.04 ലക്ഷം രൂപയാണ് നഷ്ടമായത്.ഇവരുടെ നെറ്റ് ബാങ്കിങ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെന്നും വീണ്ടും തുടരണമെങ്കില്‍ ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമായിരുന്നു എസ്.എം.എസ്.
മൂന്ന് തവണയായാണ് പ്രതികള്‍ പണം പിന്‍വലിച്ചതെന്ന് സുജാത പറയുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതായി സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് മനസ്സിലായത്.ലിങ്കിന്റെ വിശദാംശങ്ങളും ലിങ്ക് അയച്ച മൊബൈല്‍ ഫോണ്‍ നമ്ബറും സഹിതം അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരിക്കയാണ് ഇപ്പോൾ.
കനകപുര റോഡിലെ ബ്രിഗേഡ് മെഡോസ്-പ്ലൂമേരിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇവര്‍ക്ക് അവന്യൂ റോഡിലെ ബാങ്കിലാണ് സേവിങ്സ് അക്കൗണ്ട് ഉള്ളത്. തിങ്കളാഴ്ച വൈകീട്ട് 6.14 നാണ് തട്ടിപ്പ് എസ്.എം.എസ് ലഭിച്ചതെന്ന് സുജാത പറയുന്നു. “വൈകീട്ട് 6.26 നും 6.35 നും ഇടയില്‍, ഒമ്ബത് മിനിറ്റിനുള്ളില്‍, തട്ടിപ്പുകാര്‍ എന്റെ അക്കൗണ്ടില്‍ നിന്ന് 3.04 ലക്ഷം രൂപ പിന്‍വലിച്ചു” .അവർ പറയുന്നു.