ആന്ധ്രാപ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറ് പേര് മരിച്ചു. 12 പേര്‍ക്ക് പൊള്ളലേറ്റു. എലൂരുവിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നാണ് തീപിടിത്തത്തിന് കാരണമായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാത്രി 11.30ഓടെയാണ് വാതകചോര്‍ച്ചയുണ്ടായത്. ഇത് തീപിടിത്തത്തിന് കാരണമാകുകയായിരുന്നു. സംഭവസമയം 30ഓളം പേര് ഫാക്ടറിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച ആറു പേരിൽ നാല് പേർ ബിഹാർ സ്വദേശികളാണ്. അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാരപരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു