കൊല്‍ക്കത്ത: 40 വയസ്സുള്ള സ്ത്രീയെ സ്വകാര്യ ഭാഗത്ത് മണ്ണെണ്ണയൊഴിച്ച് അഞ്ചംഗ സംഘം അതിക്രൂരമായി ബലാല്‍സംഗം ചെയ്തു. വെസ്റ്റ് ബംഗാളിലെ നംഖാന ജില്ലയിലാണ് സംഭവം നടന്നത്.
ശുചിമുറിയില്‍ പോകാനായി വെളുപ്പിന് വീടിനു പുറത്ത് ഇറങ്ങിയപ്പോഴാണ് 5 പേര് ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തുമാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.