തൃശ്ശൂര്‍: സിപിഎം ഭീഷണി കാരണം മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ജീവനൊടുക്കിയതായി പരാതി. തൃശൂര്‍ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാമര്‍ശം ഉണ്ട്. സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാര്‍ട്ടിക്ക് പക തോന്നാന്‍ കാരണമെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് സജിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുനന്നു. മറ്റ് സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്‌നങ്ങളോ സജിക്കുണ്ടായിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. പ്രദേശത്തെ രണ്ട് സിപിഎം നേതാക്കള്‍ക്കെതിരെയാണ് സജിയുടെ ആത്മഹത്യക്കുറിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയും സജിയെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
ചുമട്ടു തൊഴിലാളിയായിരുന്ന സജി പാര്‍ട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നാണ് സജിയുടെ സഹോദരന്‍ പറയുന്നത്. സജി ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.