സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി വേനൽ മഴ ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ചയോടെ വേനൽമഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ നിഗമനം. ആന്‍ഡമാന്‍ കടലിലും, ശ്രീലങ്കയ്ക്ക് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയാണ് നിലവില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.