NEWS

ചോറ് ഒരു നേരം മതി; ചപ്പാത്തിയാണ് കൂടുതൽ നല്ലത് 

രോഗ്യവും ആഹാരശീലവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമാണുള്ളത്.പതിവായി ഒരു നേരം ചപ്പാത്തി കഴിക്കുന്നത് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും സെല്ലുലോസ്, ഹെവി സെല്ലുലോസ് എന്നീ വിഭാഗത്തില്‍പ്പെട്ട നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലുകളുടെ ചലനം സുഗമമാക്കാനും ചപ്പാത്തി സഹായിക്കുന്നു.മാത്രമല്ല ഗോതമ്പിലെ തവിട് രക്തത്തിലെ ഈസ്ട്രജന്റെ അളവു കുറയ്ക്കുന്നതിനു സഹായിക്കുന്നു.വന്‍കുടലിലെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഗോതമ്പിലെ തവിടിനുണ്ട്. അമിതഭാരം തടയുന്നതിനും വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനും ഗോതമ്പിനു പ്രത്യേക കഴിവുതന്നെയുണ്ട്.
 

ധാന്യങ്ങളില്‍ ഏറ്റവും നല്ലതു ഗോതമ്പാണ്.പോഷകങ്ങളുടെ കലവറയാണ് ഈ ധാന്യം. ഗോതമ്പിലെ മുഖ്യപോഷണം അന്നജമാണ്.100 ഗ്രാം ഗോതമ്പില്‍ ഏകദേശം 340 കാലറി ഊര്‍ജവും 13 ഗ്രാമോളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 2% കൊഴുപ്പും 1.8% ധാന്യങ്ങളും 22% ഡയറ്ററി ഫൈബറും ഇതിലുണ്ട്. ധാരാളം ബി കോംപ്ലക്സ് വൈറ്റമിനുകളും സിങ്ക്, സെലിനിയം, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇവയിലടങ്ങിയിട്ടുണ്ട്. ചില ഫൈറ്റോ കെമിക്കലുകളുടെ സാന്നിധ്യം ഗോതമ്പിന്റെ മേന്മ കൂട്ടുന്നു.
 ആരോഗ്യസംരക്ഷണത്തിനു നാരുകളുടെ പ്രാധാന്യം വളരെ വലുതാണ്.രോഗങ്ങളെ ചെറുക്കാനും ഇവയ്ക്കു സാധിക്കും.ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ചോറിൽ കുറഞ്ഞ അളവിലേ നാരുകളും പ്രോട്ടീനും കൊഴുപ്പുമുള്ളൂ.ഗോതമ്പിന് ഉയർന്ന കാലറിയുമുണ്ട്.

ചോറും ഗോതമ്പും കാര്‍ബോെെഹഡ്രേറ്റ് ആണെങ്കിലും ചോറ് ദിവസവും ഒരുനേരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതം. കാര്‍ബോെെഹഡ്രേറ്റ് കൂടുതല്‍ കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവു കൂടുന്നതിനു കാരണമാണ്.ചപ്പാത്തി എണ്ണം നിയന്ത്രിക്കാന്‍ എളുപ്പമാണ്. ചോറിന്റെ അളവാകട്ടെ പലപ്പോഴും നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു.

 

Signature-ad

ഒരു ദിവസം കഴിക്കേണ്ട ചോറിന് കൃത്യമായ അളവ് വച്ചില്ലെങ്കില്‍ നിരവധി ജീവിതശൈലി രോഗങ്ങള്‍ നമ്മളെ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു ദോഷമാണ്.ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്ബോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്.ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു.രക്തത്തിലെ പഞ്ചസാര ഉയരുമ്ബോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു.ചോറ് അമിതമായി കഴിക്കുമ്ബോള്‍ ബീറ്റകോശങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കൂട്ടേണ്ടിവരും. ബീറ്റകോശങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുമ്ബോള്‍ ക്ഷീണിക്കും. അപ്പോള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം കുറയുകയും അത് പ്രമേഹത്തിനു കാരണമാകുകയും ചെയ്യും.

 

 

രാവിലെ ഇഡ്ഡലി, പുട്ട് തുടങ്ങി ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങളാണ് നല്ലത്.ഉച്ചയ്ക്ക് ഒരു നേരം ചോറാകാം.രാത്രിയില്‍ ലളിതഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത് എന്നതു നമ്മുടെ ഭക്ഷണപ്രമാണങ്ങളില്‍ ഒന്നാണ്.രാത്രി ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനു പ്രധാന കാരണമാണ്.ഭാരം കൂടുന്നതിനനുസരിച്ച് പ്രമേഹമുൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളുടെ സാധ്യതയും കൂടും. രാത്രി ഭക്ഷണം ആഘോഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുകചോറിനേക്കാൾ ചപ്പാത്തിയായാണ് എപ്പോഴും നല്ലത്.പ്രത്യേകിച്ച് അരിയാഹാരം ശീലമാക്കിയ മലയാളികൾക്ക്!

Back to top button
error: