ഇടുക്കി: വണ്ടിപ്പെരിയാറിലെ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപെട്ടു.മോശം കാലാവസ്ഥയും റൺവേയുടെ നീളക്കുറവുമാണ് വില്ലനായത്.
ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം സത്രത്തിലാണ് എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റര്‍ ദൈര്‍ഘ്യമുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിച്ചത്. എയര്‍ സ്ട്രിപ്പില്‍ ഇറങ്ങാനായി ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയില്‍ നിന്നും രണ്ട് സീറ്റുള്ള ചെറുവിമാനം ഇവിടെ എത്തിയിരുന്നു.എന്നാല്‍ എയര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍ത്തിട്ട കാരണം ലാന്‍ഡിംഗ് നടത്താന്‍ വിമാനത്തിനായില്ല.റണ്‍വേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
എയര്‍ സ്ട്രിപ്പ് റണ്‍വേ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിന് കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.വര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനമാകും ഇവിടെ നല്‍കുക.