NEWS

ഫോണിലെ നോട്ടിഫിക്കേഷനുകൾ ശല്യമാണോ, പരിഹരിക്കാം

ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ ഏറ്റവും ശല്യമായി വരുന്ന ഒന്നാണ് നോട്ടിഫിക്കേഷനുകള്‍.ഫോണ്‍ സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്യുമ്ബോള്‍ പ്രത്യക്ഷമാകുന്നതാണ് നോട്ടിഫിക്കേഷന്‍ ബാര്‍.പ്രധാനപ്പെട്ടതോ പുതിയതോ ആയ എന്തെങ്കിലും സംഭവവികാസങ്ങളെ പറ്റിയുള്ള അറിയിപ്പുകളാണ് നോട്ടിഫിക്കേഷന്‍ വഴി നമുക്ക് ലഭിക്കുന്നത്.

ജോലിത്തിരക്കിനിടയില്‍ നോട്ടിഫിക്കേഷന്‍ ബാര്‍ കൃത്യമായി നോക്കാനോ അതിലെ അറിയിപ്പുകള്‍ നീക്കം ചെയ്യാനോ പലപ്പോഴും നമുക്ക് കഴിയാറില്ല.ഇത് കൃത്യമായി നീക്കം ചെയ്യാത്ത പക്ഷം നോട്ടിഫിക്കേഷന്‍ ബാറില്‍ എല്ലാ ആപ്പുകളുടെയും കൂടി ഒട്ടനവധി അറിയിപ്പുകള്‍ വന്ന് നിറഞ്ഞ് കിടക്കും. ഇത് ഫോണിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും.

 

Signature-ad

ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ മുഴുവന്‍ ഓഫ് ചെയ്യാതെ തന്നെ ഓരോ ആപ്പില്‍ നിന്ന് വരുന്ന അറിയിപ്പുകളെയും നിയന്ത്രിക്കാന്‍ വഴിയുണ്ട്. വളരെ അനായാസം സെറ്റിംഗ്‌സില്‍ മാറ്റാനാകുന്ന ഈ പ്രക്രിയ വഴി നോട്ടിഫിക്കേഷനുകളെ നമുക്ക് തന്നെ വരുതിയിലാക്കാം.ഇതിനായി ചുവടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ചെയ്യുക.

  • ആദ്യമായി ഫോണിലെ സെറ്റിംഗ്‌സ് എടുക്കുക.
  • അതിനുള്ളില്‍ നിന്ന് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സെറ്റിംഗ്‌സ് എടുക്കുക.ചിലരുടെ ഫോണില്‍ ആപ്ലിക്കേഷന്‍സ് എന്ന് മാത്രമായിരിക്കും, ചിലരുടേതില്‍ ആപ്പ് മാനേജ്മെന്റ്, ആപ്പ് സെറ്റിംഗ്‌സ്, ആപ്പസ് ആന്‍ഡ് നോട്ടിഫിക്കേഷന്‍ എന്നൊക്കെയാകും. ഏറ്റവും എളുപ്പത്തിന് സെറ്റിംഗ്‌സ് തുറന്ന ശേഷം മുകളിലെ സെര്‍ച്ച്‌ ഭാഗത്ത് ആപ്പ് എന്ന് തിരയുക. ഇതു വഴി ആപ്ലിക്കേഷന്‍ സെറ്റിംഗ്‌സ് ലഭ്യമാകും. അത് തുറക്കുക.
  • ഇതില്‍ നിന്ന് മുഴുവന്‍ ആപ്ലിക്കേഷനും സ്‌ക്രീനില്‍ കാണിക്കുന്ന ഒരു ഓപ്ഷനുണ്ടാകും. സീ ആള്‍ ആപ്പ്‌സ് എന്നോ ആപ്പ് ലിസ്റ്റ് എന്നോ ഉള്ളതില്‍
  • ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും പേരും വിവരങ്ങളും സ്‌ക്രീനില്‍ തെളിയും.
  • ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ഏതൊക്കെ ആപ്ലിക്കേഷന്റെ നോട്ടിഫിക്കേഷനുകള്‍ ആണോ ഓഫ് ചെയ്യേണ്ടത് ആ ആപ്പിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  • ഇപ്പോള്‍ തുറന്നു വരുന്ന ഭാഗത്ത് നോട്ടിഫിക്കേഷന്‍ എന്ന ഒരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. ശേഷം നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുകയോ അതിന്റെ എണ്ണം ക്രമീകരിക്കുകയോ ചെയ്യാം.

Back to top button
error: