തിരുവനന്തപുരം: ആദ്യമായി ലഭിച്ച പാചകവാതക സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ആമച്ചല്‍ വേലഞ്ചിറ സ്വദേശി രാഖി ഭവനില്‍ പ്രകാശിന്റെ വീട്ടിലാണ് സംഭവം.സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നും, ആറും വയസുള്ള കുട്ടികളെയെടുത്ത് മാതാപിതാക്കള്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
തുടര്‍ന്ന് ഇവര്‍ വിവരം ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.കാട്ടാക്കട അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സുരേഷിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യു സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അഗ്നിബാധയില്‍ വീടിന്റെ ഒരുവശം പൂര്‍ണമായും കത്തിനശിച്ചു.