● മഴ പെയ്യുമ്ബോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനം പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ല വെട്ടണം. പൊതുയിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
● ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡ്, വൈദ്യുത പോസ്റ്റ്, കൊടിമരം തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ ചെയ്യണം.
● കാറ്റ് വീശി തുടങ്ങുമ്ബോള്‍ ജനലുകളും വാതിലുകളും അടയ്‌ക്കണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും ടെറസിലും നില്‍ക്കരുത്.
● ഓലമേഞ്ഞതോ, ഷീറ്റ് പാകിയതോ,അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്ബരില്‍ വിളിച്ച് അറിയിക്കണം.
● വൈദ്യുതി കമ്ബികളും പോസ്റ്റുകളും പൊട്ടിവീണാല്‍ 1912, 1077 എന്നീ നമ്ബരില്‍ അറിയിക്കണം. ജനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യരുത്.
● പത്രം, -പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിക്കമ്ബി പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കണം.
● കൃഷിയിടങ്ങളിലെ വൈദ്യുതിക്കമ്ബി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
● നിര്‍മാണ ജോലിക്കാര്‍ കാറ്റും മഴയും ശക്തമാകുമ്ബോള്‍ ജോലി നിര്‍ത്തിവയ്‌ക്കണം.