കാഞ്ഞങ്ങാട്: ഒഞ്ചിയത്ത് നിന്ന് കാണാതായ ഭർതൃമതിയായ യുവതിയെയും കൂട്ടുകാരിയെയും ഭോപ്പാലില്‍ കണ്ടെത്തി. ഒഞ്ചിയം സ്വദേശി ഷഫ്സീന, താമരശ്ശേരി അടിവാരം സ്വദേശിനി നജ്മുൽ ഹുസ്ന എന്നിവരെ മാർച്ച് 31 മുതലാണ് കാണാതായത്.
ഷഫ്സീന വിവാഹിതയാണ്. ഭർത്താവ് വിദേശത്താണ്.
ഷഫ്സീനയും നജ്മുൽ ഹുസ്നയും ബാലുശ്ശേരിയിൽ ഡിഗ്രി ക്ലാസിൽ ഒന്നിച്ചു പഠിക്കുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇരുവരും നാടുവിട്ടു പോകാനുള്ള കാരണം അജ്ഞാതമാണ്.
കോഴിക്കോട് റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം ചോമ്പാല പൊലീസ്
കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും നാല് ദിവസം കഴിഞ്ഞിട്ടും തുമ്പൊമൊന്നും ലഭിച്ചില്ല. ഇതിനിടെ ഇരുവരെയും കുറിച്ച് സൂചനകൾ ലഭിക്കുകയും ബോപ്പാലിനടുത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കോഴിക്കോട്ടെ സൈബർ പൊലീസാണ് മൊബൈൽ ഫോൺ ലൊക്കേഷൻ വഴി യുവതികളെ കണ്ടെത്തിയത്. യുവതികളിൽ ഒരാളുടെ ഫോണിൽ മറ്റൊരു സിം കൂടി ഉപയോഗിച്ചതോടെയാണ് പൊലീസിന് ഇവര്‍ നില്ക്കുന്ന ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് സ്ഥലം സ്റ്റേഷനിൽ വിവരം കൈമാറുകയും യുവതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതികളുടെ ബന്ധുക്കള്‍ ബോപ്പാലിലേക്ക് വിമാനമാർഗം പുറപ്പെട്ടിട്ടുണ്ട്.