തിരുവനന്തപുരം: സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന് ഫെയറുകള്‍ ഏപ്രില്‍ 11 മുതൽ ആരംഭിക്കും.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ ഏപ്രിൽ 11-ന് നിര്‍വഹിക്കും.
ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ 11 മുതല്‍ മെയ് 3 വരെ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.