ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ഒരുങ്ങി പി എം. പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരില്‍ ആവേശം പകര്‍ന്ന നല്‍കുകയായിരുന്നു പാര്‍ട്ടി കോൺഗ്രസ്സ് ഒരുക്കങ്ങൾ.
പാർട്ടി കോൺഗ്രസിന് കൊടി ഉയരാൻ ഇനി ദിനം കൂടി മാത്രം. അതിന്റെ തിരക്കിലാണ് പ്രവർത്തകരും നേതാക്കളും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപെടെ മുതിർന്ന നേതാക്കൾ കണ്ണൂരിൽ ഇതിനകം എത്തിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.
സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറിൽ എത്തും. കൊടിമര ജാഥ കാസർകോട് കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി കെ ശ്രീമതിക്ക് സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജർ.