കെ റെയിൽ പദ്ധതിക്കെതിരേ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ആരോഗ്യപരമായ ചർച്ച നടത്തിയതാണ്. എന്നിട്ട് കേന്ദ്രമന്ത്രി മുരളീധരന്റേത് നിഷേധാത്മക സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനെയും മുഖ്യമന്ത്രി വിമർശിച്ചു.
നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്. ജനങ്ങളുടെ പിന്തുണ സംസ്ഥാന സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.