Health

മുടികൊഴിച്ചിലും താരനും കുറയ്ക്കാന്‍ ഇതാ രണ്ട് കിടിലന്‍ ഹെയര്‍ പാക്കുകള്‍

ലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയര്‍ മാസ്‌കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. കാലാവസ്ഥ മാറ്റം മുതല്‍ ജീവിതശൈലി വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാം.

ഇതിനായി ആദ്യം ഒരു പഴം നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമായ, തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ് തൈര്. മാത്രമല്ല തൈര് വിറ്റാമിന്‍ ബി 5, ഡി എന്നിവയാല്‍ സമ്പുഷ്ടമാണ്.

Signature-ad

മറ്റൊരു പാക്ക് കൂടി പരിചയപ്പെടാം. മുള്‍ട്ടാണി മിട്ടിയാണ് ഇതിലെ പ്രധാന ചേരുവക. മുള്‍ട്ടാണി മിട്ടിയില്‍ ഓക്‌സൈഡ്, സിലിക്ക, അലുമിന തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാല് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, 1/2 കപ്പ് തൈര്, 1/2 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി ഇളക്കുക. അതിനുശേഷം, ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഏകദേശം 20 മിനിറ്റ് നേരം പുരട്ടുക. ശേഷം ഷാംപൂ ഉപയോ?ഗിച്ച് കഴുകി കളയുക. ഇത് ആഴ്ചയില്‍ 1-2 തവണ ഈ പാക്ക് ഇടാം. മുള്‍ട്ടാണി മിട്ടി തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു. നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

താരന്‍ ഇന്ന് പലേരയും അലട്ടുന്ന പ്രശ്‌നമാണ്. വരണ്ട ചര്‍മവും തലയില്‍ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. പുരികങ്ങളെയും കണ്‍പോളകളെയുമൊക്കെ താരന്‍ ബാധിക്കാം. താരന്‍ അകറ്റാന്‍ ചില പ്രകൃതിദത്തമായ ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാം…

  • തൈര്

തൈര് പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായതിനാല്‍ മുടി കണ്ടീഷന്‍ ചെയ്യാന്‍ അത്യുത്തമമാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കാരണം താരന്‍ തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് നാരങ്ങ. രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

  • മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള കൊണ്ടുള്ള ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് തലയോട്ടിയിലെ അധിക എണ്ണയില്‍ നിന്ന് ശുദ്ധീകരിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെതിരെ പോരാടുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ തേച്ചിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

 

Back to top button
error: