NEWS

ഉറക്കത്തിനും വേണമൊരു കണക്ക്

റക്കത്തിലെന്ത് കാര്യം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ ഉറക്കത്തിലുമുണ്ട് കാര്യം. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒന്നാണ് ഉറക്കം. പ്രായത്തിനനുസരിച്ച് ആവശ്യമായ ഉറക്കത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചക്ക് ഉറക്കം അത്യാവശ്യമാണ്. നവജാത ശിശുക്കള്‍ ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങും.  പകലുറക്കമായിരിക്കും കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍. പകല്‍ മുഴുവന്‍ ഉറങ്ങി രാത്രി ഉണര്‍ന്നിരിക്കുന്ന ശീലമുള്ള കുഞ്ഞുങ്ങളുമുണ്ട്. മൂന്നു വയസു വരെ മിക്കവാറും കുഞ്ഞുങ്ങള്‍ പകല്‍ സമയത്ത് ഉറങ്ങും. രണ്ടു മുതല്‍ നാലു വയസു വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 11 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമുണ്ട്.

സാധാരണ ദിനചര്യകളുമായി ഏകദേശം ഇണങ്ങിപ്പോരാനുള്ള പ്രായമാണിത്. മൂന്നു നാലു വയസുള്ള കുട്ടികളെ നിശ്ചിതസമയത്ത് കിടത്തി ഉറക്കുന്ന ശീലം നല്ലതാണ്. കൗമാരപ്രായക്കാര്‍ക്ക് 9-10 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. പഠനത്തിരക്കും മറ്റും വരുമ്പോള്‍ ഈ സമയം വേണെങ്കില്‍ ഏഴു മണിക്കൂര്‍ വരെയാക്കി ചുരുക്കാം. 7-8 മണിക്കൂര്‍ ഉറക്കം മുതിര്‍ന്നവര്‍ക്കും ആവശ്യമാണ്.

 

Signature-ad

പ്രായമായവര്‍ ഉറക്കം വരുന്നില്ലെന്ന പരാതി പറഞ്ഞു കേള്‍ക്കാം.പ്രായമാകുന്തോറും ഉറക്കസമയവും കുറഞ്ഞുവരും. ഇവര്‍ക്കും എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. ശാരീരിക അസ്വസ്ഥകള്‍ മാത്രമല്ല, മാനസിക പിരിമുറുക്കങ്ങളും ഉറക്കം കുറയ്ക്കാന്‍ കാരണമാകും. മനസ്സിനെ ശാന്തമാക്കി വച്ച് ഉറങ്ങാന്‍ പോകുക. വായിക്കുക, പാട്ടു കേള്‍ക്കുക, യോഗ, മെഡിറ്റേഷന്‍ എന്നിവ ഉറക്കം വരാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിനും ഉറക്കം പ്രധാനമാണ്.

ഭക്ഷണത്തിന്റെ കാര്യത്തിലെന്ന പോലെ  ഉറക്കത്തിലും ആരോഗ്യകരവും അനാരോഗ്യകരവുമായ ശീലങ്ങളുണ്ട്. ഉറക്കത്തിലെ ചില അനാരോഗ്യശീലങ്ങള്‍ ആരോഗ്യത്തിനും ആയുസിനും വിപരീതഫലമാണ് വരുത്തുക.

നമ്മുടെ കാരണവന്മാരെ കണ്ടിട്ടില്ലേ. ഏഴര വെളുപ്പിന് ഉണരും. ഇവരെ വിളിച്ചുണര്‍ത്തേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണിന്റെയോ ക്ലോക്കിന്റെയോ ആവശ്യമില്ല. സൂര്യനുദിക്കുന്നതാണ് അവരുടെ സമയം. ഇത് നമ്മുടെ എല്ലാവരുടേയും ശരീരത്തിലുള്ള ഒരു താളമാണ്. ഇതിനെ സിര്‍കാഡിയന്‍ റിഥം എന്നു പറയും. നമ്മുടെ ശരീരം ഇതുമായി ചേര്‍ന്നുപോകാന്‍ മടി കാരണം നാം അനുവദിക്കാറില്ലെന്നതാണ് സത്യം. സൂര്യനുദിക്കുന്നതറിഞ്ഞാലും മൊബൈലിന്റെയോ ടൈംപീസിന്റെയോ അലാറത്തിന് കാത്തു നില്‍ക്കും. സിര്‍കാഡിയന്‍ റിഥവുമായി ശരീരം ചേര്‍ന്നുപോയാന്‍ ഉണര്‍ത്താന്‍ ഒരു മൊബൈലും വേണ്ട. ആരോഗ്യവും നന്നാവും.

 

നല്ല ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് ലൈറ്റ്. രാത്രി ലൈറ്റിട്ടു കിടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നല്ല ഉറക്കത്തെ ബാധിക്കുന്നു. ഇതുമൂലം രാവിലെ ഉണരുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും പതിവാണ്. ലൈറ്റിട്ടുറങ്ങുന്ന ശീലം നല്ലതല്ലെന്നര്‍ത്ഥം. നിര്‍ബന്ധമെങ്കില്‍ ഉറക്കത്തെ ബാധിക്കാത്ത വിധത്തിലുള്ള സീറോവാട്ട് ലൈറ്റുകള്‍ ഉപയോഗിക്കാം. ഉറക്കത്തിന് ഇരുട്ടാണ് നല്ല ചങ്ങാതി.

 

നല്ല ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ് മെലാട്ടനിന്‍. രാത്രി ഉറക്കമുളച്ചിരിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പാര്‍ട്ടിയാകാം, ടിവി കാണുകയാകാം, എന്നാല്‍ ഈ ശീലം മെലാട്ടനിനെ കുറയ്ക്കുന്നു. ഇത് നല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ആരോഗ്യത്തിന് ഭക്ഷണം പോലെത്തന്നെ പ്രധാനമാണ് ഉറക്കവും എന്ന് ഓര്‍ക്കുക. ഉറക്കം കളഞ്ഞ് ആയുസ് കുറയ്‌ക്കേണ്ട.

 

നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ്‌ ഡിസോഡര്‍. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. അവ ഏതൊക്കെയെന്നു നോക്കാം.

 ഓര്‍മക്കുറവ
ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്രശ്നമാണ് ഓര്‍മക്കുറവ്. ശരിയായ ഉറക്കം ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്. മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവി, ചില വാക്കുകള്‍ മറന്നു പോകുക തുടങ്ങിയവയും ഉണ്ടാകാം. ഉറക്കം നന്നായി ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു കുട്ടികളെ അപേക്ഷിച്ചു ബുദ്ധിശക്തിയും കുറവായിരിക്കും.
അല്‍സ്ഹൈമേഴ്സ് അല്‍സ്ഹൈമേഴ്സ് രോഗത്തിനു കാരണമായി ശാസ്ത്രം കണ്ടെത്തിയ ബീറ്റ അമിലോയിഡ് പ്രോട്ടീന്‍ ഉറക്കം കുറഞ്ഞാല്‍ തലച്ചോറില്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുമെന്നു കണ്ടെത്തിയിട്ടുണ്ട്. നന്നായി ഉറങ്ങിയാല്‍ ഈ പ്രോട്ടീന്‍ കൂടുന്നത് ശരീരം ബാലന്‍സ് ചെയ്യും….
കാഴ്ചക്കുറവ്, ഹൃദ്രോഗം
രണ്ടും ഉറക്കക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. അടുത്തിടെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, എട്ടുമണിക്കൂര്‍ ഉറക്കം ലഭിക്കാത്തവരില്‍ രക്തസമ്മര്‍ദം പതിന്മടങ്ങ്‌ വര്‍ധിച്ചതായി കണ്ടെത്തി. എട്ടു മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാലു മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാധ്യതയും ഏറെയാണ്‌. കാഴ്ചമങ്ങല്‍, കണ്ണിനു വേദന എന്നിവയും സാധാരണം….!

Back to top button
error: