NEWS

സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്. നയതന്ത്ര ബാഗേജിലൂടെ 88.5 കിലോ സ്വര്‍ണം 20 തവണയായി കടത്തിയെന്ന് മുഹമ്മദ് ഷാഫി മൊഴി നല്‍കി.

എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Signature-ad

മുഹമ്മദ് ഷാഫിയും കൂട്ടാളികളും മാത്രം നയതന്ത്ര ബാഗേജിലൂടെ 47.5 കിലോ സ്വര്‍ണം കൊടുത്തു വിട്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ മൊഴി കേസില്‍ എന്‍ഐഎയ്ക്ക് നിര്‍ണായകമാണ്. കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള സ്വര്‍ണം പാക്ക് ചെയ്യുന്നത് എങ്ങനെ എന്നും സീല്‍ ചെയ്യുന്നത് എപ്രകാരമെന്നുമുള്ള വിവരങ്ങള്‍ പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Back to top button
error: