പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2023 മാർച്ച് 31 വരെയാണ് സമയം നീട്ടിയത്.ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഈ വർഷം ബ്ലോക്ക് ചെയ്യില്ല.
ഇന്നു മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നവർ പ്രത്യേക ഫീസ് നൽകേണ്ടി വരും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നേരത്തേ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി വ്യാഴാഴ്ചയായിരുന്നു.
ഒരു വർഷത്തേക്കുകൂടി നിശ്ചിത ഫീസോടു കൂടി സമയപരിധി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു .അടുത്ത ജൂണ്‍ 30 വരെ 500 രൂപയും, അതിന് ശേഷം 1000 രൂപയുമാണ് ഫീസ്.വർദ്ധിച്ച ഫീസിനെതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.