NEWS

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) 3 ശതമാനം വര്‍ധിപ്പിച്ചു

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) 3 ശതമാനം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ വര്‍ധനവ് നിലവില്‍ വരും.കൊവിഡ് കാരണം ഒന്നര വര്‍ഷത്തിലേറെയായി ഡി എയിലെ പരിഷ്‌ക്കരണം മുടങ്ങി കിടക്കുകയായിരുന്നു. 2021 ജൂലൈയില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിയര്‍നസ് അലവന്‍സും ഡിയര്‍നെസ് റിലീഫും നീണ്ട ഇടവേളയ്ക്ക് ശേഷം 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2021 ഒക്ടോബറില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സില്‍ 3 ശതമാനം വര്‍ധനയുണ്ടായി.

ഇതോടെ 2021 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 31 ശതമാനമായി ഉയര്‍ന്നു. ഈ തീരുമാനം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.

Back to top button
error: