തൃശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്.
അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടതെന്നും മന്‍സിയക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.