തിരുവനന്തപുരം: അതിവേഗ റെയില്‍പാതയില്‍ നിന്നും പാലക്കാടിനെ ഒഴിവാക്കിയെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി ട്രോളന്മാര്.കെ- റെയില്‍ വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് എന്നനിലയിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
എന്നാല്‍ സില്‍വര്‍ ലൈനിനെ കുറിച്ച് വിശദാംശങ്ങള്‍ വരുന്നതിന് മുമ്ബാണ് പോസ്റ്റിട്ടതെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് തന്നെ ട്രോളുന്നതെന്നും സി.കൃഷ്ണകുമാര്‍ പ്രതികരിച്ചു.
അതിവേഗ റെയില്‍ പദ്ധതിയില്‍ നിന്നും പാലക്കാടിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധവും ജില്ലയിലെ ഇടതുപക്ഷ മന്ത്രിമാരെയും എം.എല്‍ എമാരെയും വിമര്‍ശിക്കുന്നതുമാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ്.