NEWS

ഇന്നത്തെ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി 

ന്നത്തെ പണിമുടക്കില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി.മൂന്ന് ദിവസം തുടര്‍ച്ചയായി കട അടച്ചിടുന്നത് ഇപ്പോള്‍ ചിന്തിക്കാനാകില്ല.പൊലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ സമിതി സംരക്ഷണം നല്‍കും. കടകള്‍ക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു.

സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്.

Back to top button
error: