പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന് പലപ്പോഴും മക്കളെ കുടുംബത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രവണതയാണ് ഇന്ത്യന്‍ സമീഹത്തില്‍ പൊതുവായി കാണപ്പെടുന്നത്. വീട്ടില്‍ നിന്ന് പുറത്താക്കുക, സമൂഹത്തില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമെല്ലാം അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുക, കുടുംബാംഗത്തിന്റെ മരണത്തിന് പോലും പങ്കെടുക്കാന്‍ സാധിക്കാത്ത സഹാചര്യം പലരും നേരിടുന്നുണ്ട്. ഇതിനെല്ലാം പുറമെ, പ്രണയവിവാഹത്തിന്റെ പേരില്‍ സ്വത്തുക്കളും ഇവര്‍ക്ക് നിഷേധിക്കപ്പെടാറുമുണ്ട്. ഈ അവസരത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.