IndiaNEWS

കേരളത്തിൽ 100 രൂപയ്ക്ക് പെട്രോളടിക്കുമ്പോൾ നികുതിയുടെ പേരിൽ കൊള്ളയടിക്കുന്നത് 50.2 രൂപ

നജീവിതത്തിൻ്റെ താളം തെറ്റിച്ച് ഇന്ധന വില നാൾക്കുനാൾ കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു. ഉപ്പു തൊട്ടു കർപ്പൂരം വരെയും ഓട്ടോറിക്ഷ ചാർജ് മുതൽ ഒരു പെഗ് മദ്യം വരെയും ഇന്ധന വിലവർദ്ധനവിനെ  അശ്രയിച്ചിച്ചാണ് നിൽക്കുന്നത്. മാത്രമോ സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസാണ് ഇത്.

നൂറു രൂപയ്ക്ക് പെട്രോളടിക്കുന്ന ഉപഭോക്താവ് നൽകുന്നതിൽ പകുതിയിലേറെ പണവും നികുതിയാണ്. കേരളത്തിൽ നൂറു രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ 50.2 രൂപയാണ് നികുതിയായി നൽകേണ്ടിവരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നികുതി, 52.5 രൂപ.
ഏറ്റവും കുറവ് നികുതി ലക്ഷദ്വീപിലാണ് 34.6 രൂപ. അതുകഴിഞ്ഞാൽ 35.6 രൂപ നികുതിയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് രണ്ടാം സ്ഥാനത്ത്. ഇങ്ങനെ നൂറിൽ 34 മുതൽ 53 രുപ  വരെ നികുതിയായിട്ടാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്.

Signature-ad

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ധനവിലയിൽ കേന്ദ്ര സംസ്ഥാന നികുതികൾ എത്ര വരുമെന്ന് സ്റ്റാറ്റ്‌സ്ഓഫ് ഇന്ത്യ ഡോട് ഗ്രാഫിക്‌സ് സഹിതം വിവരിച്ചിരിക്കുന്നു. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെട്രോളിയം പ്ലാനിങ് ആൻഡ് അനലൈസിസ് സെല്ലിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഇവർ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2022 മാർച്ചിലെ കേന്ദ്ര എക്‌സൈസ് നികുതി നിർണിതമാണെന്നും സംസ്ഥാനങ്ങളിലെ വാറ്റ് നികുതി വ്യത്യാസപ്പെടാമെന്നും ഇവർ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നൂറു രൂപക്ക് പെട്രോളടിക്കുമ്പോൾ നൽകുന്ന നികുതി

▪️തമിഴ്‌നാട്: 48.6
▪️പോണ്ടിച്ചേരി: 42.9
▪️കർണാടക: 48.1
▪️ആന്ധ്രപ്രദേശ്: 52.4
▪️തെലങ്കാന: 51.6
▪️ഒഡിഷ: 48.9
▪️ഗോവ:45.8
▪️ചത്തിസ്ഗഢ്: 48.3
▪️ജാർഖണ്ഡ്: 47.0
▪️ബംഗാൾ: 48.7
▪️ബിഹാർ: 50.0
▪️സിക്കിം: 46.0
▪️മേഘാലയ: 42.5
▪️ത്രിപുര: 45.8
▪️മിസോറാം: 43.8
▪️മണിപ്പൂർ: 47.7
▪️നാഗാലാൻഡ്: 46.4
▪️അസം: 45.4
▪️അരുണാചൽ: 42.9
▪️ഉത്തർപ്രദേശ്: 45.2
▪️മധ്യപ്രദേശ്: 50.6
▪️രാജസ്ഥാൻ: 50.8
▪️ഗുജറാത്ത്: 44.5
▪️ദാമൻദിയു: 42.0
▪️ഡൽഹി: 45.3
▪️ഹരിയാന: 45.1
▪️പഞ്ചാബ്: 44.6
▪️ഹിമാചൽപ്രദേശ്: 44.4
▪️ഉത്തരാഖണ്ഡ്: 44.1
▪️ജമ്മുകശ്മീർ: 45.9
▪️ലഡാക്ക്: 44.0

Back to top button
error: