പാലക്കാട്: കാത്തു കാത്തിരുന്ന വേനൽമഴ ജില്ലയ്ക്ക് ആശ്വാസമായപ്പോൾ കാറ്റ് പലയിടത്തും വില്ലനായി.കടുത്ത വേനലിന് ആശ്വാസമായി വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്തുതുടങ്ങിയത്. മിക്കയിടത്തും ഒരു മണിക്കൂറിലേറെ മഴ ലഭിച്ചു. കടുത്ത ചൂട് അനുഭവപ്പെട്ട മുണ്ടൂര്‍, മലമ്ബുഴ പ്രദേശങ്ങളില്‍ വൈകിട്ട് അഞ്ചുമുതല്‍ ശക്തമായ ഇടിമിന്നലോടെ ഒന്നര മണിക്കൂറിലേറെയാണ് മഴ നിന്ന് പെയ്തത്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ മഴ ലഭിച്ചത് ആശ്വാസമായി.എന്നാൽ നിരവധി പ്രദേശങ്ങളില്‍ കൊയ്യാറായ നെല്‍ച്ചെടികള്‍ മഴയില്‍ വീണു. എലപ്പുള്ളി തേനാരിയില്‍ മരം വീണ് മാണിക്കത്ത് കളം ചെന്താമരയുടെ വീട് തകര്‍ന്നു.കൊടുന്തിരപ്പുള്ളിയി ല്‍ റോഡിനുകുറുകെ മരം വീണ് ഗതാഗതവും തടസ്സപ്പെട്ടു.