ന്യൂഡൽഹി: ഇനി മാസ്കില്ലെങ്കിലും കേസില്ല,ആള്‍ക്കൂട്ടത്തേയും നിയന്ത്രിക്കില്ല എന്ന തരത്തിൽ കേന്ദ്ര സർക്കാരിന്റേതെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത.
കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കെരുത്, ദുരന്ത നിവാരണ നിയമ പ്രകാരമുള്ള എല്ലാ നടപടികളും പിന്‍വലിക്കണം. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുണ്ട് എന്ന തരത്തിലായിരുന്നു രാവിലെ മുതൽ ചില ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.അതോടെ മറ്റ് മാധ്യമങ്ങളും അതേറ്റെടുത്തു. അതേസമയം തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇനി മുതല്‍ മാസ്‌ക് വേണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് തുടരണം. ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതെന്ന് വ്യക്തമാക്കിയ മന്ത്രാലയം മാസ്‌ക് ഒഴിവാക്കി മുന്നോട്ടു പോകേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നും അറിയിച്ചു.