ന്യൂഡൽഹി:രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്.
ഇന്നലെ ഡീസലിന് 85 പൈസയും പെട്രോളിന് 88 പൈസ വരെയുമായിരുന്നു കൂട്ടിയത്.