ശരീരത്തിന്റെ ഹാനികരമായ സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ ചിരിപ്രയോഗം വളരെ ഫലപ്രദമാണ്
നല്ല ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമാണെന്നാണ് പറയാറ്.എന്നാൽ സൗന്ദര്യത്തിന്റെ ലക്ഷണം മാത്രമല്ല ഏറ്റവും നല്ല മരുന്നും കൂടിയാണ് ചിരിയെന്ന് എത്രപേർക്കറിയാം? ചിരി ആരോഗ്യത്തിന് നല്ലതെന്ന് പറയാനുളള ആ കാരണങ്ങള്‍ ഇവയാണ്.
പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും.ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും.
ചിരി മനുഷ്യന്റ ഹൃദ്രോഗ സാധ്യത വളരെയധികം കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കാരണം ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടും.കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും അതുവഴി വയര്‍ കുറയാൻ സഹായിക്കുകയും ചെയ്യും.
ചിരിക്കുന്നതു മാത്രമല്ല, ചിരി കാണുന്നത് പോലും തലച്ചോറിലെ ഒന്നിലധികം കേന്ദ്രങ്ങളെ തൊട്ടുണര്‍ത്തും.ഇത് പലവിധ രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.
ഇതേ പോലെ ചിരി പോസിറ്റീവ് വികാരങ്ങളെ ഉണര്‍ത്തുകയും അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യും.സര്‍ഗാത്മക ശേഷി വര്‍ധിപ്പിക്കാനും ജീവിതത്തോടുള്ള സംതൃപ്തി വര്‍ധിപ്പിക്കാനും ചിരി സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധരും പറയുന്നു.ചിരി എത്ര കൂടുന്നോ അത്രയും മാനസിക സമ്മര്‍ദവും കുറയും.കാര്യങ്ങളെ ലാഘവത്തോടെ സമീപിക്കാനും ചിരി സഹായിക്കും.
ചിരി വ്യക്തികള്‍ തമ്മിലുള്ള ബന്ധവും അടുപ്പവും ശക്തമാക്കുന്നതിനാല്‍ ഇതിന് സാമൂഹിക പ്രാധാന്യം കൂടിയുണ്ട് എന്നതും മറക്കരുത്.
ചില ആളുകളെ കണ്ടിട്ടില്ലേ, ഏതൊരു പ്രശ്നത്തെയും ചിരിയോടെ നേരിടുന്നവർ.അവരാണ് നമുക്കിടയിൽ ഏറ്റവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നവർ.എന്നുകരുതി എപ്പോഴും ചുമ്മാതിരുന്ന് ചിരിക്കരുത് കേട്ടോ.അത് മറ്റൊരു രോഗത്തിന്റെ ലക്ഷണമാണ്! യേത്…?