രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. വീട്ടിന്റെ അടുക്കളയിൽ വച്ചിരുന്ന മൈക്രോവേവ് ഓവനിലാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ല ഭിക്കുന്നത്. അയല്‍വാസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി.
കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.