NEWSWorld

14,700 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച ട്വിറ്ററിലൂടെയാണ് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. 14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി ‘യുക്രെയ്‌നിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം’ എന്ന തലക്കെട്ടോടെ യുക്രൈന്‍ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Signature-ad

400 പേര്‍ അഭയം പ്രാപിച്ച മരിയുപോള്‍ ആര്‍ട്ട് സ്‌കൂളില്‍ റഷ്യന്‍ സൈന്യം മണിക്കൂറുകള്‍ക്ക് മുമ്പ് ബോംബാക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് മരിയാപോള്‍ നിവാസികള്‍ റഷ്യന്‍ പ്രദേശത്തേക്ക് നാടുകടത്തപ്പെട്ടതായി സിറ്റി കൗണ്‍സില്‍ ശനിയാഴ്ച ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു.

തുറമുഖ നഗരമായ മരിയാപോളില്‍ റഷ്യ നടത്തിയ ആക്രമണം വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ള ഭീകരതയാണെന്ന് യുക്രെയ്‌നിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം നാലാമത്തെ ആഴ്ചയില്‍ എത്തിയിരിക്കുകയാണ്. റഷ്യയുടെ അധിനിവേശത്തില്‍ ഒരു കോടി യുക്രെയ്ന്‍കാര്‍ക്ക് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. യുക്രെയ്ന്‍ ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതലാണ് ഈ സംഖ്യ എന്നാണ് കണക്കുകള്‍.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: