NEWS

പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച്‌ കോടതി; പ്രതിയും സുരക്ഷിതമായ ഭാവിക്ക് അര്‍ഹനാണെന്ന് നിരീക്ഷണം

മൂംബൈ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച്‌ കോടതി.പ്രതിയും സുരക്ഷിതമായ ഭാവിക്ക് അര്‍ഹനാണെന്ന് കാണിച്ചാണ് ജാമ്യം. പ്രതിയായ യുവാവിന് 21 വയസ് മാത്രമാണുള്ളതെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാല്‍ യുവാവിനും, തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.
16 വയസുകാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി, ഇരുവരും ഒളിച്ചോടിയ കേസിലാണ് പ്രതിയായ യുവാവിന് കോടതി ജാമ്യം അനുവദിച്ചത്.

Back to top button
error: