NEWS

ബാലചന്ദ്രനും കുടുംബത്തിനും വിഷുവിന് വീട്ടിലെ പൂജാമുറിയില്‍ പൂത്തുലഞ്ഞ കണിക്കൊന്ന തന്നെ കണികാണാം

ത്തനാപുരം ആവണീശ്വരത്തെ കെ.ബാലചന്ദ്രന് ഇത്തവണ വിഷുവിന് കണികാണാൻ കണിക്കൊന്ന തേടി എങ്ങും അലയേണ്ട.വീട്ടിലെ പൂജാമുറിയില്‍ തന്നെ പൂത്തുലഞ്ഞ കണിക്കൊന്ന മരം കണ്ണിന് വിരുന്നായി നിൽപ്പുണ്ട്.

പുഴയോരം എന്ന പേരില്‍ ഗാര്‍ഡനിംഗ് നടത്തുന്ന ബാലചന്ദ്രന്‍ പത്ത് വര്‍ഷം മുൻപ് ചട്ടിയില്‍ വളര്‍ത്താന്‍ നട്ട കൊന്നത്തൈയാണ് പൂവിട്ടത്.ചാണകപ്പൊടിയും ചകിരിച്ചോറുമടക്കമുള്ള ജൈവവളം നല്‍കിയും ശിഖരങ്ങള്‍ വെട്ടിയൊതുക്കിയുമാണ് ചെടിയെ ബാലചന്ദ്രൻ പരിപാലിച്ചത്.

 

Signature-ad

ഒന്നരയടി പൊക്കമുള്ള കൊന്ന കഴിഞ്ഞ വിഷുക്കാലത്താണ് ആദ്യം പൂത്തത്. വിഷുവിന്റെ വരവ് അറിയിച്ച്‌ ഇക്കുറി നേരത്തേ പൂവിട്ടു തുടങ്ങി.പൂന്തോട്ടത്തില്‍ ആലും മാവും പുളിയും ചാമ്ബയുമടക്കം നിരവധി ബോണ്‍സായി മരങ്ങളുണ്ട്. കൊട്ടാരക്കരയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി അദ്ധ്യാപകനായിരുന്ന ബാലചന്ദ്രന്‍ ഇപ്പോള്‍ ലാന്‍ഡ് സ്കേപ്പിംഗ് മേഖലയിലാണ് പ്രവര്‍ത്തനം.ഭാര്യ  റിട്ട. അദ്ധ്യാപിക ഗീതാകുമാരിയും മക്കള്‍ കൃഷ്ണേന്ദുവും പൗര്‍ണമിയും ബാലചന്ദ്രനോടൊപ്പം ബോൺസായ് കണിക്കൊന്ന പൂത്തതിന്റെ സന്തോഷത്തിലാണ്.

Back to top button
error: