NEWS

ശബരിമല ഹൈവേ നിർമാണം ആരംഭിച്ചു

റാന്നി: ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത മണ്ണാറക്കുളഞ്ഞി -ഇലവുങ്കല്‍ ശബരിമല പാതയുടെ വികസനത്തിന് തുടക്കമായി. ആദ്യഘട്ടമായി മണ്ണാറക്കുളഞ്ഞി മുതല്‍ വടശേരിക്കര വരെയുള്ള ഓടകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്.രണ്ട് വര്‍ഷം മുൻപാണ് പൊതുമരാമത്തു വകുപ്പില്‍ നിന്ന് റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ജൂണിന് മുൻപ് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. മുണ്ടക്കയം -ഭരണിക്കാവ് ദേശീയ ഹൈവേ 183 എ യിലാണ് പാതയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ഹൈവേ പുനലൂര്‍ സെക്ഷനാണ് പാതയുടെ ചുമതല.
ഗോവ ആസ്ഥാനമായ ഹുണ്‍ട്രോളി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണ കരാറെടുത്തിരിക്കുന്നത്.റോഡ് ഏറ്റവും മോശമായിക്കിടക്കുന്ന ളാഹവരെ ബി ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മ്മാണം വേഗത്തില്‍ തീര്‍ക്കാനാണ് നീക്കം.പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം കോന്നിവരെ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാന പാതയുടെ വികസനവും ഒപ്പം ശബരിമല പാതയുടെ പുനരുദ്ധാരണവും പൂര്‍ത്തിയാകുന്നതോടെ അടുത്ത തീര്‍ത്ഥാടന കാലത്തെങ്കിലും യാത്ര സുഗമമാകുമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകർ.

Back to top button
error: