തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. സ്വത്ത് തർക്കത്തിന്റെ പേരിലാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് വിവരം. അബ്ദുൾ ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയിൽ എടുത്തു.
കൊലപാതകം നടത്തിയശേഷം വിവരം പ്രതി ഹമീദ് തന്നെയാണ് അയല്‍ക്കാരെ വിവരം അറിയിച്ചത്. അയൽവാസികൾ ഓടിഎത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകടത്തുകടന്നെങ്കിലും ഒന്നും ചെയ്യാനായില്ല. ഹമീദ് ആ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നത്രേ.
ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്താണ് വീടിന് തീവച്ചതെന്നാണ് വിവരം. തീ കെടുത്താതിരിക്കാൻ വീട്ടിലെയും അയൽവീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞുവെന്നും പറയുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ഹമീദ് കുടുംബവഴക്കിനെ തുടർന്നാണ് വീടിന് പെട്രോൾ ഒഴിച്ച് കത്തിച്ചത്. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് തന്നെ അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിച്ചത്. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു.
പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.