IndiaNEWS

പതിനഞ്ചുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് അറസ്റ്റിൽ

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് തടയാന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത.15കാരിയായ പെണ്‍കുട്ടി ലോക്ക്ഡൗണ്‍ സമയത്താണ് വിവാഹിതയായത്.

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

പഠിത്തം തുടരുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് അറിഞ്ഞതിന് പിന്നാലെ പരീക്ഷയ്ക്ക് പഠിക്കാനായി പെണ്‍കുട്ടി അവരുടെ വീട്ടിലേക്ക് മടങ്ങിയെത്തി. അവിടെ നിന്ന് സ്‌കൂളില്‍ പോയാണ് മധ്യമിക് പരീക്ഷ പെണ്‍കുട്ടി എഴുതിയിരുന്നത്.

ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ സെന്ററിലെത്തിയാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. വിവാഹ ശേഷം പഠിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.

വിവരങ്ങള്‍ മനസിലാക്കി പെണ്‍കുട്ടിക്കായി പരീക്ഷ അല്‍പ്പം വൈകി തുടങ്ങാനടക്കമുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തിയിരുന്നുവെന്ന് കൗണ്‍സില്‍ ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അധികൃതര്‍ പറയുന്നു.

Back to top button
error: