IndiaNEWS

രാജ്യസഭാ സ്ഥാനാര്‍ത്ഥി:കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും, ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചത് തിരിച്ചടി

 

കേരളത്തില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോമിക്കവെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും. കേരളത്തിലെ മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലേക്ക് ഇടതു പക്ഷം യുവാക്കളെ നിയോഗിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുവാക്കളെ പരിഗണിക്കുന്നു എന്ന സൂചനയാണ് ഇന്നലെ കെ സുധാകരന്‍ നല്‍കിയത്. ഇതിനിടെ അപ്രതീക്ഷിതമായി ഹൈക്കമാഡിന്റെ നിര്‍ദേശം എത്തിയത് വീണ്ടും ചര്‍ച്ചകള്‍ പ്രതിസന്ധിയിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണന്‍. എം ലിജു, സതീശന്‍ പാച്ചേനി എന്നീ പേരുകളിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിയപ്പോഴാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത നീക്കം. ഇരുവര്‍ക്കും പുറമെ വിടി ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുള്‍പ്പെട്ട് വിശാലമായ പട്ടിയിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എം ലിജുവും ഒപ്പമുണ്ടായിരുന്നു. അതിനിടയിലാണ് ശ്രീനിവാസന്‍ കൃഷ്ണന്റെ പേരും പ്രചരിക്കുന്നത്. യുവാക്കള്‍ക്ക് മുന്‍ഗണന എന്ന് ആവര്‍ത്തിക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് എംഎം ഹസ്സനും പട്ടികയിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

Back to top button
error: