Crime

വീട്ടമ്മയുടെ പണം തട്ടിയെടുത്ത് ‘കസ്റ്റമര്‍കെയര്‍’; തിരിച്ച് പിടിച്ച് സൈബര്‍ പോലീസ്

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊച്ചി: വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്, വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ നല്‍കി ബാംഗ്ലൂരിലേക്ക് ട്രെയിന്‍ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. പണം തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ് ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആയിരുന്നു അത്. ഒരു സ്ത്രീയാണ് ഫോണെടുത്തത്.

Signature-ad

പണം തിരികെ അയക്കാനായി എ.ടി.എം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ അവര്‍ പറഞ്ഞു. വീട്ടമ്മ ഉടന്‍ തന്നെ അയക്കുകയും ചെയ്തു. അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം തട്ടിയെടുത്തു. തുടര്‍ന്ന് വീട്ടമ്മ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കി.

എസ്.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം പ്രമുഖമായ രണ്ട് ഒണ്‍ലൈന്‍ വാലറ്റുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്തി. ഉടനെ ഇടപാട് മരവിപ്പിക്കുകയും കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ എം.ബി ലത്തീഫ്, ഐനീഷ്സാബു, ജെറി കുര്യാക്കോസ്, വികാസ് മണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്.പി. കാര്‍ത്തിക്ക് പറഞ്ഞു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: