KeralaNEWS

ഇന്ത്യയിൽ നടന്ന എല്ലാ കൊലപാതകങ്ങളും ഓർക്കേണ്ടതുണ്ട്;ദി കശ്മീര്‍ ഫയല്‍സിനെതിരെ കൂടുതൽ പേർ രംഗത്ത്

രാജ്യത്ത് നടന്ന കൊലപാതകങ്ങള്‍ എല്ലാം രാജ്യം ഓര്‍ക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമായി എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വയ്ന്‍.കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് പ്രധാനമന്ത്രിയടക്കമുള്ളവരുടെ പ്രതികരണമെത്തിയതിന് പിന്നാലെയാണ അശോക് സ്വയ്ന്‍റെ പ്രതികരണം.

ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചാണ് അശോകിന്‍റെ രൂക്ഷ വിമര്‍ശനം.

 

 

Signature-ad

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്.ഇത് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയിലായിരുന്നു അശോക് സ്വയ്ന്‍റെ പ്രതികരണം.

 

 

അതേസമയം വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവനും അസമിലെ ധുബ്രി എംപിയുമായ ബദ്റുദ്ദീന്‍ അജ്മല്‍ രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും, ആസാം സര്‍ക്കാരും എത്രയും വേഗം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

താന്‍ സിനിമ കണ്ടിട്ടില്ലെന്ന് പറഞ്ഞ ബദ്റുദ്ദീന്‍ അജ്മല്‍ ആസമില്‍ 1983ല്‍ സംഭവിച്ച നെല്ലി സംഭവമുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കശ്മീരിന് പുറത്ത് സംഭവിച്ചാതായും,എന്നാല്‍ അതൊന്നും ചിത്രങ്ങളില്‍ ഇല്ലെന്നും അഭിപ്രായപ്പെട്ടു. കാശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനത്തിനായി ഗോവ, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: