തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും.ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസ്സുടമകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
മിനിമം ചാര്‍ജ് 12 രൂപ, കിലോമീറ്ററിന് 1 രൂപ 10 പൈസ ആയി വര്‍ധിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് 6 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അതേസമയം സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍ 30 വരെയാണ് നടക്കുന്നത്.ഈ സമയം ബസുകൾ പണിമുടക്കിലേക്ക് നീങ്ങുന്നത് നിരവധി കുട്ടികളുടെ ഭാവി തന്നെ ചോദ്യം ചെയ്യുന്നതിന് കാരണമാകും.പല ഗ്രാമീണ റൂട്ടുകളിലും കെഎസ്ആർടിസി സർവീസുകൾ ഇല്ല.കോവിഡ് ലോക്ഡൗണിനു ശേഷം മുൻപ് ഉണ്ടായിരുന്നതിനാൽ പകുതി സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നതും.അതിനിടയ്ക്ക് ഉള്ള ബസുകൾ കൂടി സമരത്തിന്റെ ഭാഗമായി ഓടാതിരിക്കുന്നത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകും.