KeralaNEWS

ഇന്ത്യൻ നേവിയിൽ 1531 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം

ന്ത്യന്‍ നേവിയില്‍ ജോലിക്ക് അവസരം.ട്രേഡ്സ്മാന്‍ തസ്തികകളിലേക്കാണ് ഒഴിവുകൾ.1531 ഒഴിവുകളാണ് ഉള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് joinindiannavy.gov.in സന്ദര്‍ശിക്കാം.



ട്രേഡ്‌സ്‌മാന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശമ്ബള സ്കെയില്‍ ലെവല്‍ 2 പ്രകാരം പ്രതിമാസം 19,900 മുതല്‍ 63,299 രൂപയായിരിക്കും ശമ്ബളം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്മെന്റിന് മാര്‍ച്ച്‌ 22 നകം അപേക്ഷിക്കണംട്രേഡ്സ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകരുടെ പ്രായപരിധി 18 നും 25 നും ഇടയിലായിരിക്കണം കൂടാതെ സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ ഉയര്‍ന്ന പ്രായപരിധിയില്‍ പ്രത്യേക ഇളവ് നല്‍കും.
ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം, ഇതോടൊപ്പം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ITI) നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: